കീവ്: റഷ്യയുടെ ചാരക്കപ്പല്‍ പടയ്ക്ക് നേരെ ഉക്രെയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഗുരുതര നാശനഷ്ടങ്ങള്‍ ഉണ്ടായതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപരോധങ്ങളെ മറികടക്കാന്‍ ഈ കപ്പല്‍ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം.
ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകെലയാണ് ആക്രമണം നടന്നത്. റഷ്യ-ഉക്രെയ്ന്‍ അധിനിവേശത്തിച്ചതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്. ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോണ്‍ ആക്രമണം. റഷ്യന്‍ അധിനിവേശം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നേരത്തെ കരിങ്കടലില്‍ റഷ്യന്‍ ചാരക്കപ്പല്‍ വ്യൂഹത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. റഷ്യയുടെ ഓയില്‍ ടാങ്കര്‍ കപ്പലുകളായ വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
