യു.കെയിൽ പിആർ ആണോ സ്വപ്നം? കാര്യങ്ങൾ ഇനി എളുപ്പമാവില്ല 

OCTOBER 1, 2025, 7:37 PM

ലണ്ടൻ : ഇന്ത്യൻ വംശജർ ഉൾപ്പെടെ നിരവധി പേർക്ക് ബ്രിട്ടൻ ഒരു സ്വപ്നരാജ്യമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം ചെറുതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ സിഖുകാരാണ് ബ്രിട്ടനിൽ ഏറ്റവും കൂടുതൽ.

അതേസമയം, രാജ്യത്തെ കുടിയേറ്റത്തെക്കുറിച്ച് അധികൃതർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റം നിയമവിരുദ്ധമാണെങ്കിൽ, അത്തരം ആളുകളെ നാടുകടത്തുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞിരുന്നു. ഇപ്പോൾ രാജ്യത്ത് സ്ഥിര താമസത്തിനുള്ള നിയമങ്ങൾ കർശനമാക്കാൻ യുകെ ഒരുങ്ങുകയാണ്.

കഴിഞ്ഞ ദിവസം, ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ഇത് വീണ്ടും പ്രഖ്യാപിച്ചു. നിലവിൽ യുകെയിലുള്ള വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് പിആർ ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്ന് ഷബാന മഹമൂദ് പറഞ്ഞു. നിലവിൽ, യുകെയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പിആറിന് അപേക്ഷിക്കാൻ കഴിയൂ. ഇപ്പോൾ അത് പത്ത് വർഷമായി വർദ്ധിപ്പിക്കുകയാണ്. കൂടാതെ, നിങ്ങളുടെ ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തുകയും സാമൂഹിക ഇടപെടലുകളിൽ ഏർപ്പെടുകയും ചെയ്യണമെന്ന നിബന്ധനയുമുണ്ട്. 

vachakam
vachakam
vachakam

യു.കെയിലെ കുടിയേറ്റക്കാർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരുടെ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യക്കാർ എന്നതിനാൽ, ഈ നീക്കം അവരെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.ഇത്  അവരുടെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കും. കണക്കുകൾ പ്രകാരം 2024 ഡിസംബർ വരെ മാത്രം 975100 ഇന്ത്യക്കാരാണ് ബ്രിട്ടിടനിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്.

2024ൽ 81463 ഇന്ത്യൻ പൗരന്മാർക്കാണ് ബ്രിട്ടൻ വർക്ക് വിസകൾ നൽകിയത്. ആരോഗ്യ മേഖലയിലും, സ്‌കിൽഡ് മേഖലയിലുമുള്ള തൊഴിൽ വിസകളാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർക്ക് ലഭിച്ചത് എന്ന് കണക്കുകൾ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam