മാഞ്ചസ്റ്റര്‍: വ്യാഴാഴ്ച മാഞ്ചസ്റ്റര്‍ സിനഗോഗില്‍ നടന്ന ഭീകരാക്രമണത്തിന് പിടിയിലായ നാല് പേരെ പൊലീസ് ചോദ്യം ചെയ്യുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ീകരാക്രമണത്തിന് അറസ്റ്റിലായ നാല് പേരെ ചോദ്യം ചെയ്യാന്‍ യുകെ പോലീസിന് കൂടുതല്‍ സമയം നല്‍കി. അതേസമയം അറസ്റ്റിലായ മറ്റ് രണ്ട് പേരെ കുറ്റപത്രം സമര്‍പ്പിക്കാതെ വിട്ടയച്ചു.
മാഞ്ചസ്റ്ററിലെ ഹീറ്റണ്‍ പാര്‍ക്ക് കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് പുറത്ത് വ്യാഴാഴ്ച കാല്‍നടയാത്രക്കാര്‍ക്കിടയില്‍ ഒരു കാര്‍ ഇടിച്ചുകയറ്റുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ 35 കാരനായ ജിഹാദ് അല്‍-ഷാമിയെ പൊലീസ് വെടിവച്ചു കൊന്നിരുന്നു.
ജൂത വര്‍ഷത്തിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരില്‍ നടന്ന ആക്രമണത്തില്‍ സഭാംഗങ്ങളായ 66 കാരനായ മെല്‍വിന്‍ ക്രാവിറ്റ്സും 53 കാരനായ അഡ്രിയാന്‍ ഡോള്‍ബിയും മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്