ആശങ്കകൾക്കിടെ ദുബായ് മാളിൽ കിരീടാവകാശി ശൈഖ് ഹംദാന്‍റെ അപ്രതീക്ഷിത സന്ദർശനം

MARCH 31, 2026, 5:00 AM

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ജനങ്ങളുടെ ആശങ്കയകറ്റാൻ നേരിട്ടെത്തി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഒന്നാം ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും.

തിങ്കളാഴ്ച ദുബായ് മാളിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലൂടെ ദുബായിലെ ജീവിതം സുരക്ഷിതവും സാധാരണ നിലയിലുമാണെന്ന ശക്തമായ സന്ദേശമാണ് ഇരുവരും നൽകിയത്.

മേഖലയിൽ മിസൈൽ, ഡ്രോൺ ഭീഷണികളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ ദുബായ് മാളിൽ ഭരണാധികാരികൾ എത്തിയത്. യാതൊരുവിധ സുരക്ഷാ അകമ്പടികളുമില്ലാതെ സന്ദർശകർക്കിടയിലൂടെ നടന്ന ഇരുവരും താമസക്കാരോടും വിനോദസഞ്ചാരികളോടും കുശലാന്വേഷണം നടത്തി.

vachakam
vachakam
vachakam

മാളിലെത്തിയ സന്ദർശകർ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ അടുത്തു കണ്ട സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. സുരക്ഷയും സമാധാനവും ദുബായുടെ മുഖമുദ്രയാണെന്ന് അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam