അഫ്ഗാനിസ്ഥാൻ: മലയോര മേഖലയായ ഹിന്ദു കുഷിലുണ്ടായ വൻ ഭൂചലനത്തിൽ 20 മരണം. ഭൂചലനത്തിൽ പരിക്കേറ്റ് നൂറിലധികം പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക സമയം രാത്രി 11:47ന് നംഗർഹർ പ്രവിശ്യയിലെ ജലാലാബാദിന് കിഴക്ക് - വടക്കുകിഴക്കായി 27 കിലോമീറ്റർ അകലെ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആദ്യ ഭൂകമ്പത്തിന് പിന്നാലെ തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്