ജറുസലേം: ഗാസയില്‍ തുര്‍ക്കിക്ക് ക്രിയാത്മകമായ പങ്കുണ്ടാകുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. അവരുടെ മണ്ണില്‍ വിദേശ സൈനികരുടെ സാന്നിധ്യം സംബന്ധിച്ച് ഇസ്രയേലിനുന്മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ യുഎസ് നിര്‍ബന്ധിക്കില്ലെന്നും വാന്‍സ് വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രതീക്ഷിച്ചതിലും നല്ല നിലയിലാണ് മുന്നോട്ട് പോകുന്നത്. കരാര്‍ നിലനില്‍ക്കുമെന്നാണ് ശുഭപ്രതീക്ഷയെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയിലായതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വാന്‍സ് ഇസ്രയേലില്‍ എത്തിയത്.
അതേസമയം രാജ്യാന്തര സേനയുടെ ഭാഗമായി തുര്‍ക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഗാസയുടെ ഭാവി, രണ്ട് വര്‍ഷത്തെ യുദ്ധം താറുമാറാക്കിയ മേഖലയില്‍ ആര്‍ക്കാണ് സുരക്ഷ ഉറപ്പാക്കാനാവുക എന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യുഎസ് വൈസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും നെതന്യാഹു പറഞ്ഞു.
തുര്‍ക്കിയും ഇസ്രയേലും തമ്മില്‍ ഊഷ്മളമായിരുന്ന ബന്ധം ഗാസ യുദ്ധത്തോടെയാണ് നഷ്ടമായത്. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദൊഗാന്‍ വിമര്‍ശിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്