കീവ്: ഉക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കില്ലെന്നും ക്രിമിയ തിരികെ ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ്. വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പരാമർശം.
യുദ്ധം അവസാനിപ്പിക്കണമെന്ന് സെലന്‍സ്‌കിക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉടനടി അവസാനിപ്പിക്കാം. അതല്ലെങ്കില്‍ യുദ്ധം തുടരാമെന്നാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് സെലന്‍സ്‌കിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.
സെലെൻസ്‌കിക്കൊപ്പം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോണി, യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ എന്നിവർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
