‘കിമ്മുമായി നല്ല ബന്ധം’; കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

AUGUST 25, 2025, 10:26 PM

വാഷിംഗ്‌ടൺ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 

കിമ്മുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെയ്-മ്യുങ് വൈറ്റ് ഹൗസിൽ എത്തിയപ്പോൾ ട്രംപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

“എനിക്ക് കിം ജോങ് ഉന്നുമായി നല്ല ബന്ധമുണ്ട്. അദ്ദേഹത്തെ എപ്പോഴെങ്കിലും ഞാൻ കാണും. അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോട് വളരെ നല്ലരീതിയിലാണ് കിം പെരുമാറിയത്,” സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനെ വൈറ്റ് ഹൗസിൽ വെച്ച് കാണുന്നതിന് തൊട്ടുമുന്‍പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam

ഇരു നേതാക്കളും തമ്മിൽ മുമ്പ് മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് കിമ്മുമായി വളരെ അടുത്ത ബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു. ആദ്യത്തേത് 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിലും, രണ്ടാമത്തേത് 2019 ഫെബ്രുവരിയിൽ ഹനോയിൽ വെച്ചും ആയിരുന്നു. അവസാനമായി 2019 ജൂണിൽ കൊറിയൻ അതിർത്തിയിലുള്ള ഡിഎംസെഡ് (DMZ)ൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam