മിലാന്: ഇറ്റലിയിലെ മിലാനിലെ വിമാനത്താവളത്തില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10:20 ഓടെയാണ് സംഭവം. 35 വയസുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പെയിനിലെ ആസ്റ്റുരിയസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നിന്ന വൊളോത്തിയ കമ്പനിയുടെ എ-319 എയര്‍ബസിന്റെ മുന്നില്‍ ഇയാള്‍ അപ്രതീക്ഷിതമായി വന്നുപെടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന്, രണ്ടുമണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടു.
അതേസമയം പൊലീസ് പിന്തുടര്ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ റണ്‍വെയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് ഇയാള്‍ റണ്‍വെയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്ളൈറ്റ്റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാന്റെ ചാവേർ ഡ്രോണുകളെ തുരത്താൻ വെറും 2,500 ഡോളറിന്റെ മാന്ത്രിക വിദ്യ; ഗൾഫ്
വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഗൾഫ് രാജ്യങ്ങളിൽ അപായ സൂചന; ബഹ്റൈൻ, യുഎഇ, കുവൈറ്റ്, ഇസ്രായേൽ
ഇറാനിലെ ഇന്ത്യക്കാർക്ക് നിർണ്ണായക ജാഗ്രതാ നിർദ്ദേശം; വെടിനിർത്തൽ നിലവിൽ വന്നെങ്കിലും 48 മണിക്കൂർ
ഇറാനുമായി വെടിനിർത്തൽ; പക്ഷേ ലബനനിൽ ആക്രമണം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ