ദുബൈ: ദുബൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായിരുന്ന ലാംസി പ്ലാസ വീണ്ടും ലേലത്തിന് വച്ചു. ലേലത്തിലെ അടിസ്ഥാന വില 1850 ലക്ഷം ദിര്‍ഹമായി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ ലേലത്തിന് വച്ചപ്പോള്‍ അടിസ്ഥാന വില 2,100 ലക്ഷം ദിര്‍ഹമായിരുന്നു. അന്ന് ലേലം നടന്നിരുന്നില്ല.
ലേലത്തില്‍ പങ്കെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 2017 ല്‍ സംഭവിച്ച തീപിടുത്തത്തെത്തുടര്‍ന്ന് മാള്‍ അടച്ചിട്ടിരുന്നു. 2024 ഏപ്രിലിലാണ് ആദ്യമായി ലേലത്തിന് വച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിടുന്നതുവരെ ഈ മാള്‍ ഏറ്റവുമധികം ആള്‍ത്തിരക്കുള്ള ഒന്നായിരുന്നുവെന്ന് അവിടുത്തെ പ്രവാസികള്‍ ഓര്‍മ്മിക്കുന്നു. ഇടത്തരം ബജറ്റുള്ള ഭക്ഷണശാലകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളി ലൊന്നായിരുന്നു.
പ്രമുഖ മിഡില്‍ ഈസ്റ്റേണ്‍ റീട്ടെയില്‍ ഗ്രൂപ്പായ ലാല്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ലാംസി പ്ലാസ എന്ന് ദുബൈ സിറ്റി ടൂറിസം റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്