പാരിസ്: വന്‍ കവര്‍ച്ചയ്ക്ക് ശേഷം അടച്ചിട്ടിരുന്ന ലൂവ്ര് മ്യൂസിയം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. കള്ളന്മാര്‍ കയറിയ അപ്പോളോ ഗാലറി മാത്രം അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9നു മ്യൂസിയം തുറന്ന് അരമണിക്കൂറിനകം നടന്ന രത്‌നാഭരണക്കവര്‍ച്ചയ്ക്ക് പിന്നാലെ ലൂവ്രില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച മ്യൂസിയത്തിന് പതിവ് അവധി ദിനവുമായിരുന്നു.
മോഷണം പോയ 8 രത്‌നാഭരണങ്ങളുടെ ആകെ മ്യൂല്യം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. 8.8 കോടി യൂറോയുടെ (ഏകദേശം 900 കോടി രൂപ) രത്‌നാഭരണമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയതെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്യു പറഞ്ഞു.
ഇത് സാമ്പത്തിക മൂല്യം മാത്രമാണെന്നും മോഷണം പോയ വസ്തുക്കളുടെ ചരിത്രമാഹാത്മ്യത്തിന് വിലയിടാനാകില്ലെന്നും ആ നഷ്ടം പറഞ്ഞറിയിക്കാനാകില്ലെന്നുമായിരുന്നു പ്രോസിക്യൂട്ടറുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്