അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായേദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളവും യുഎഇയും തമ്മില്‍ പലമേഖകളിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും സാമ്പത്തിക-വികസന പങ്കാളിത്തങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഉള്ള കാര്യങ്ങൾ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നാണ് ലഭിക്കുന്ന വിവരം.
അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ ചെയര്‍മാന്‍ അഹമ്മദ് ജാസിം അല്‍ സാബി, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലും കിരീടാവകാശിയുടെ ഓഫീസ് ചെയര്‍മാനുമായ സൈഫ് സഈദ് ഘോബാഷ്, അബുദാബി മീഡിയ ഓഫീസിന്റെ ചെയര്‍പേഴ്സണ്‍യും ക്രൗണ്‍ പ്രിന്‍സ് കോടതിയുടെ സ്ട്രാറ്റജിക് റിലേഷന്‍ ഉപദേഷ്ടാവുമായ മരിയം ഈദ് അല്‍ മെഹിരി, മന്ത്രി സജി ചെറിയാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
