'ഭീകരവാദത്തെ വെള്ളപൂശാനാകില്ല, വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം'; ഷാങ്ഹായ് സഹകരണ സംഘടനയില്‍ എസ്.ജയശങ്കര്‍

NOVEMBER 18, 2025, 6:33 PM

മോസ്‌കോ: ഭീകരവാദത്തെ വെള്ളപൂശാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. എല്ലാ രൂപത്തിലും ഭാവത്തിലുമുള്ള ഭീകരവാദത്തിനെതിരെ രാജ്യാന്തര സമൂഹം വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. മോസ്‌കോയില്‍ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ)യുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഭീകരവാദത്തെ ന്യായീകരിക്കാനും അതിനെതിരെ കണ്ണടയ്ക്കാനും ആവില്ല. അതിനെ വെള്ളപൂശാനും സാധ്യമല്ല. ഭീകരവാദത്തില്‍ നിന്ന് ജനങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. അത് വിനിയോഗിക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു പൊതുമുന്‍ഗണനയായി തുടരണമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹി ചെങ്കോട്ടയ്ക്കു മുന്നില്‍ കഴിഞ്ഞ 10ന് വൈകിട്ടുണ്ടായ ചേവേര്‍ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ജയശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam