ശത്രുരാജ്യങ്ങളെ പിന്തുണച്ചാൽ സ്വത്തുക്കൾ കണ്ടുകെട്ടും; പ്രവാസി ഇറാനികൾക്ക് മുന്നറിയിപ്പുമായി ടെഹ്റാൻ

MARCH 9, 2026, 4:25 AM

അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന വിദേശത്ത് താമസിക്കുന്ന ഇറാൻ പൗരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇറാന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് മുന്നറിയിപ്പ് നൽകി.

നിലവിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഭരണമാറ്റം ആഗ്രഹിക്കുന്ന ചില പ്രവാസി ഇറാനികൾ യൂറോപ്പിലും അമേരിക്കയിലും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയത് ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളോട് സഹകരിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

ഇറാന്റെ ശത്രുക്കളെ പിന്തുണയ്ക്കുന്ന പ്രവാസികളുടെ ഇറാനിലുള്ള എല്ലാ സ്വത്തുവകകളും സർക്കാർ ഏറ്റെടുക്കും.ഭരണകൂടത്തെ വിമർശിക്കുന്ന പ്രമുഖരായ പ്രവാസികളുടെ വിവരങ്ങൾ ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അധികൃതർ ശേഖരിക്കുന്നുണ്ട്- ഓഫീസ് മുന്നറിയിപ്പ് നൽകി.

ഏകദേശം 50 ലക്ഷം മുതൽ ഒരു കോടി വരെ ഇറാനികൾ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam