വാഷിംഗ്ടണ്‍: ലോകം ഉടന്‍ തന്നെ ഒരു ആഗോള സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന് ശതകോടീശ്വരന്‍ ഇലോൺ മസ്‌ക്.
മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് തന്റെ പുതിയ അഭിപ്രായം പങ്കുവെച്ചത്.
അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഒരു ആണവയുദ്ധം ഉണ്ടായേക്കാമെന്ന് എക്‌സില്‍ മസ്‌ക് എഴുതി.
എക്‌സില്‍, ആഗോളതലത്തില്‍ ആണവ പ്രതിരോധത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടുള്ള ഒരു ത്രെഡിലായിരുന്നു മസ്‌കിന്റെ അഭിപ്രായപ്രകടനം.
യുദ്ധഭീഷണികള്‍ ഇല്ലാത്തതിനാല്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് ഭരണത്തിലുള്ള കാര്യക്ഷമതയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന ഹണ്ടര്‍ ആഷ് എന്ന എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയത്. 'യുദ്ധം അനിവാര്യമാണ്. 5 വര്‍ഷം, കൂടിപ്പോയാല്‍ 10.' മസ്‌ക് എക്‌സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
