ഇസ്ലാമാബാദ്: വാർഷികാഘോഷങ്ങളിൽ നിന്ന് അഫ്ഗാൻ സ്ത്രീകളെ വിലക്കി താലിബാൻ. സംഘടന അധികാരത്തിൽ തിരിച്ചെത്തിയതിന്റെ നാലാം വാർഷികാഘോഷങ്ങളിലാണ് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഓഗസ്റ്റ് 15നായിരുന്നു താലിബാൻ അഫ്ഗാനിസ്ഥാനിലെ അധികാരം തിരിച്ചെടുത്തതിൻ്റെ വാർഷികാഘോഷം നടന്നത്. ഹെലികോപ്ടറിൽ പൂക്കൾ വിതറിക്കൊണ്ടായിരുന്നു താലിബാൻ നാലാം വാർഷികാഘോഷം ആരംഭിച്ചത്. ഇത് കാണാനായി അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കബൂളിൽ 10,000ത്തിലധികം പുരുഷന്മാർ ഒത്തുകൂടുകയും ചെയ്തു.
എന്നാൽ 2022 നവംബർ മുതൽ പാർക്കുകളിലും വിനോദ മേഖലകളിലും പ്രവേശനം നിരോധിച്ചതിനാൽ തന്നെ പൂക്കൾ വിതറുന്നത് കാണാൻ സ്ത്രീകൾക്ക് സാധിച്ചിരുന്നില്ല. ഇതിനുപുറമെയാണ് താലിബാൻ സ്ത്രീകൾക്ക് പ്രത്യേകം വിലക്കേർപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
