ഗാസ: ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ ഉൾപ്പെടെ, ഇസ്രായേൽ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്ന 15 കമ്പനികളുടെ പേര് പുറത്തുവിട്ട് ആംനസ്റ്റി ഇന്റർനാഷണൽ.
സാമ്പത്തിക നേട്ടത്തിനും ലാഭത്തിനും വേണ്ടിയാണ് പ്രമുഖ കമ്പനികൾ ഗാസ വംശഹത്യയിൽ പങ്കാളികളായ തെന്ന് ആംനസ്റ്റി പറഞ്ഞു. ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശം, വംശഹത്യ, അന്താരാഷ്ട്ര നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ അറിഞ്ഞുകൊണ്ടാണ് ഈ കമ്പനികൾ പിന്തുണ നൽകുന്നതെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
ആംനസ്റ്റി പുറത്തിറക്കിയ പട്ടികയിൽ യുഎസ് ബഹുരാഷ്ട്ര കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേലി ആയുധ കമ്പനികളായ എൽബിറ്റ് സിസ്റ്റംസ്, റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ), ചൈനീസ് കമ്പനിയായ ഹിക്വിഷൻ, സ്പാനിഷ് നിർമ്മാതാക്കളായ കൺസ്ട്രൂഷ്യോൺസ് വൈ ഓക്സിലറി ഡി ഫെറോകാരിൽസ് (സിഎഎഫ്), ദക്ഷിണ കൊറിയൻ കമ്പനിയായ എച്ച്ഡി ഹ്യുണ്ടായ്, യുഎസ് സോഫ്റ്റ്‌വെയർ കമ്പനിയായ പാലന്തിർ ടെക്‌നോളജീസ്, ഇസ്രായേലി ടെക്‌നോളജി സ്ഥാപനമായ കോർസൈറ്റ്, ഇസ്രായേലി സർക്കാർ ഉടമസ്ഥതയിലുള്ള ജല കമ്പനിയായ മെക്കോറോട്ട് എന്നിവ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
