കെ പി ശര്‍മ്മ ഒലി സര്‍ക്കാരിന്റെ പതനത്തോടെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ട നേപ്പാളില്‍ മന്ത്രിസഭ വികസിപ്പിച്ച് ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി.പുതിയ മന്ത്രിസഭയില്‍ 11 മന്ത്രിമാരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാഷ്ട്രപതി ഭവനില്‍ നടക്കും.
ഇമേജ് ചാനലിന്റെ തലവന്‍ ജഗദീഷ് ഖരേല്‍ പുതിയ വാര്‍ത്താ വിനിമയ മന്ത്രിയാകുമെന്നു റിപ്പോര്‍ട്ടുണ്ട്.നേപ്പാള്‍ ടിവി, റേഡിയോ നേപ്പാള്‍, സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ രാഷ്ട്രീയ സമാചാര്‍ സമിതി, ഇംഗ്ലീഷ്, നേപ്പാളി ദിനപത്രങ്ങളായ ദി റൈസിംഗ് നേപ്പാള്‍, ഗൂര്‍ഖപത്ര എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പരസ്യ സ്ഥാപനങ്ങള്‍ ജഗദീഷ് ഖരേലിന്റെ മേല്‍നോട്ടത്തില്‍ വരും.
സുപ്രീം കോടതി മുന്‍ ജഡ്ജിയായ അനില്‍ സിന്‍ഹ പുതിയ നിയമമന്ത്രിയായേക്കും. മദന്‍ പരിയാര്‍ കൃഷി മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കും. അതേസമയം പ്രധാനപ്പെട്ട വകുപ്പുകളെല്ലാം പ്രധാനമന്ത്രി കര്‍ക്കി അവരുടെ കീഴില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
