ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച് സൂപ്പര്‍ ടൈഫൂണ്‍ റാഗസ;  ചൈനയിലും ഹോങ്കോങിലും ജാഗ്രത

SEPTEMBER 22, 2025, 10:45 PM

ഫിലിപ്പീന്‍സിലെ അപാരി പട്ടണത്തില്‍ ആഞ്ഞടിച്ച് ടൈഫൂണ്‍ റാഗസ കൊടുങ്കാറ്റ്. ഫിലിപ്പിന്‍സിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് കൊടുങ്കാറ്റ് വിതച്ചത്.പതിനായിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും താമസക്കാര്‍ മാറി താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ അടച്ചിടലും ഒഴിപ്പിക്കല്‍ പദ്ധതികളും പുരോഗമിക്കുകയാണ്.ഇന്നോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ ഏജന്‍സിയായ പഗാസ അറിയിക്കുന്നത്.

ചൈനയിലും തായ്വാനിലും ഹൊങ്കോങ്ങിലും ജാഗ്രതാ നിര്‍ദേശമുണ്ട്.തായ്വാനില്‍ 146 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് രാത്രിയോടെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍, ചൈനീസ് അധികൃതര്‍ നിരവധി തെക്കന്‍ പ്രവിശ്യകളില്‍ വെള്ളപ്പൊക്ക നിയന്ത്രണ നടപടികള്‍ സ്വീകരിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam