വാഷിംഗ്ടൺ: അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ പഴയകാല ചിത്രങ്ങൾ വിവാദ വ്യവസായി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചയാകുന്നു. ബിക്കിനി ധരിച്ച രണ്ട് യുവതികൾക്കൊപ്പം ഹോക്കിംഗ് ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
എന്നാൽ, ചിത്രത്തിലുള്ളവർ ഹോക്കിംഗിനെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്ന ബ്രിട്ടനിൽ നിന്നുള്ള നഴ്സുമാരാണെന്നും തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി.
2006-ൽ സെന്റ് തോമസ് ദ്വീപിൽ നടന്ന ഒരു ശാസ്ത്ര സെമിനാറിൽ പങ്കെടുക്കാനാണ് ഹോക്കിംഗ് അവിടെയെത്തിയത്. എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപും അദ്ദേഹം സന്ദർശിച്ചിരുന്നു.
മോട്ടോർ ന്യൂറോൺ രോഗബാധിതനായിരുന്ന ഹോക്കിംഗിന് 24 മണിക്കൂറും വിദഗ്ധ വൈദ്യസഹായം ആവശ്യമായിരുന്നതിനാലാണ് കെയറർമാർ എപ്പോഴും കൂടെയുണ്ടായിരുന്നത്. ലഹരി നുണയുന്നതോ അനുചിതമായ പെരുമാറ്റമോ ചിത്രങ്ങളിലില്ലെന്നും ഹോക്കിംഗിന്റെ കുടുംബം ഡെയ്‌ലി മെയിലിനോട് പ്രതികരിച്ചു.
എപ്സ്റ്റീൻ ഫയലുകളിൽ ഏകദേശം 250 തവണ ഹോക്കിംഗിന്റെ പേര് പരാമർശിക്കുന്നുണ്ട്. ഹോക്കിംഗ് മോശമായി പെരുമാറിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കുടുംബം ആവർത്തിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ എപ്സ്റ്റീനുമായി ഹോക്കിംഗിന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നോ എന്നതിൽ ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. 2018-ലാണ് സ്റ്റീഫൻ ഹോക്കിംഗ് അന്തരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
