ഇറാഖില്‍ 40 പുരാതന ശവകുടീരങ്ങൾ കണ്ടെത്തി പുരാവസ്തു വകുപ്പ്. രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണിയായ മൊസൂൾ ഡാമിൻ്റെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് ശവകുടീരങ്ങൾ കണ്ടെത്തിയത്."ഇതുവരെ, ഞങ്ങൾ ഏകദേശം 40 ശവകുടീരങ്ങൾ കണ്ടെത്തി,” ഖാൻകെയിലെ പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നൽകുന്ന ബെകാസ് ബ്രെഫ്കാനി പറഞ്ഞു.
അദ്ദേഹത്തിന്റെ സംഘം 2023-ൽ ഈ പ്രദേശം സർവേ ചെയ്തിരുന്നുവെങ്കിലും അപ്പോൾ ഏതാനും ശവകുടീരങ്ങളുടെ ഭാഗങ്ങൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ഈ വർഷം ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോഴാണ് ഇവിടെ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതെന്നും ബ്രെഫ്കാനി കൂട്ടിച്ചേർത്തു.പുതുതായി കണ്ടെത്തിയ ശവകുടീരങ്ങൾ ഹെല്ലനിസ്റ്റിക് അല്ലെങ്കിൽ ഹെല്ലനിസ്റ്റിക്-സെല്യൂസിഡ് കാലഘട്ടത്തിലേതാണെന്ന് കരുതപ്പെടുന്നു.
ഉയർന്ന താപനിലയും കടുത്ത ജലക്ഷാമവും വരൾച്ചയുമാണ് ഇറാഖ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.ഈ വർഷം 1933 ന് ശേഷമുള്ള ഏറ്റവും വരണ്ട വർഷങ്ങളിലൊന്നാണെന്നും ജലസംഭരണികൾ അവയുടെ ശേഷിയുടെ എട്ട് ശതമാനം മാത്രമാണ് അവശേഷിക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്