സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ആലുഷെയ്ഖ് അന്തരിച്ചു

SEPTEMBER 23, 2025, 6:47 AM

സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ അസീസ് ആലുഷെയ്ഖ് അന്തരിച്ചു.82 വയസ്സായിരുന്നു.സൗദി റോയല്‍ കോര്‍ട്ട് ആണ് മരണ വിവരം അറിയിച്ചത്.ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദില്‍ നടക്കും. മക്ക, മദീന ഹറം പള്ളികളിലും രാജ്യത്തെ മറ്റു പള്ളികളിലും മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു.

സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു ഷെയ്ഖ് അബ്ദുൽ അസീസ്. ഉന്നത പണ്ഡിതസഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ എന്നീ പദവികളും ശൈഖ് അബ്ദുല്‍ അസീസ് വഹിച്ചിരുന്നു.

അസര്‍ നിസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മസ്ജിദിലാണ് മയ്യത്ത് നിസ്‌കാരം. സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam