റിയാദ്: അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. റിയാദിൽ നടന്ന അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ.
സൗദിയുടെ ക്ഷമയ്ക്ക് ഒരു പരിധിയുണ്ടെന്നും, സുരക്ഷാ ഭീഷണി ഉയർന്നാൽ സൈനിക ഇടപെടലടക്കം എല്ലാ മാർഗങ്ങളും പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ സമാധാനം ഗുരുതരമായി ബാധിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധം ഇപ്പോഴത്തെ സംഭവവികാസങ്ങൾ മൂലം വീണ്ടും തകരാൻ സാധ്യതയുണ്ടെന്ന് സൗദി മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ബന്ധം പൂർണ്ണമായും തകർന്നേക്കാമെന്നും സൗദി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള നീക്കത്തിന് പിന്തുണയില്ലെന്ന് ബ്രിട്ടൻ; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി കിയർ
പശ്ചിമേഷ്യയിലെ തുറമുഖങ്ങൾ തകർക്കുമെന്ന് ഇറാന്റെ പ്രത്യാക്രമണ ഭീഷണി
അമേരിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ അകലുന്നു; ആയുധങ്ങൾക്കായി പുതിയ വിപണികൾ തേടി സൗദിയും
അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഇറാൻ; സമാധാന ചർച്ചകൾ തകരാൻ കാരണം വാഗ്ദാന ലംഘനമെന്ന്