റിയാദ്: പാകിസ്ഥാനുമായി സൗദി അറേബ്യ തന്ത്രപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഖത്തറില്‍ നടന്ന ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെയാണ് കരാര്‍. ഇരു രാജ്യങ്ങളെയും ആര് ആക്രമിച്ചാലും പ്രതിരോധിക്കാനുണ്ടാകുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇന്ത്യ-പാകിസ്ഥാന്‍ ബന്ധങ്ങളിലെ പിരിമുറുക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കരാര്‍ എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ സന്ദര്‍ശനത്തിന് ശേഷം ഒരു ഭരണാധികാരിക്ക് ലഭിച്ച മികച്ച സ്വീകരണമാണ് കഴിഞ്ഞ ദിവസം സൗദിയിലെത്തിയ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് ലഭിച്ചത്. സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ എത്തിയ സൗദി കിരീടാവകാശി സ്വീകരിച്ചു. ഇന്നലെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് അഗ്രിമെന്റാണ് ലോക ശ്രദ്ധ നേടിയത്.
സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍, മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റിലെ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യം ഇതില്‍ നിര്‍ണമായകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്