ടോക്കിയോ: ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകി എന്ന എഴുപതുകാരിയുടെ പ്രവചനങ്ങള്‍ പാളിയതില്‍ ജപ്പാന്‍ ആശ്വാസിക്കുമ്പോഴും, ഒറ്റ പ്രവചനത്തില്‍ കോടിക്കണക്കിന് ഡോളറാണ് ജപ്പാന് നഷ്ടമായത്. ജൂലൈ 5ന് ജപ്പാനില്‍ സൂനാമി ദുരന്തം സംഭവിക്കുമെന്നായിരുന്നു തത്സുകിയുടെ പ്രവചനം. കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രവചനത്തിന്റെ പിന്നാലെയായിരുന്നു സമൂഹമാധ്യങ്ങള്‍.
താന്‍ സ്വപ്നത്തില്‍ കണ്ടത് എന്ന വാദത്തോടെ റിയോ തത്സുകി ഇതിന് മുന്‍പും തന്റെ പുസ്തകത്തിലൂടെ പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. യാഥാര്‍ഥ്യമോ ഭാവനയോ എന്ന് ഉറപ്പില്ലാത്ത ഈ പ്രവചനങ്ങള്‍ സംഭവിച്ചതോടെ, ലോകമെമ്പാടുമുള്ള ആളുകള്‍ ഭയത്തോടെയും ആശങ്കയോടെയുമാണ് തത്സുകിയുടെ പ്രവചനത്തെ കണ്ടിരുന്നത്.
തത്സുകി പ്രവചിച്ച 'ദുരന്തസമയം' കഴിഞ്ഞിട്ടും എല്ലാവരും സുരക്ഷിതരാണെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തത്സുകിയുടെ പ്രവചനത്തോടെ ജപ്പാനിലെ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. ലക്ഷകണക്കിന് ടൂറിസ്റ്റുകളാണ് ജപ്പാനിലേക്കുള്ള യാത്ര റദ്ദാക്കിയത്. ആളുകള്‍ കൂട്ടത്തോടെ വിമാനയാത്ര ഉപേക്ഷിച്ചതോടെ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഇതില്‍ നിന്നും മാത്രം ഏകദേശം 390 കോടി ഡോളര്‍ നഷ്ടം ജപ്പാന് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ നഷ്ടം 30,000 കോടിക്ക് മുകളിലാണ്.
ഏപ്രിലില്‍ ജപ്പാനില്‍ 3.9 ദശലക്ഷം സഞ്ചാരികളാണ് എത്തിയത്. എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ റെക്കോര്‍ഡായിരുന്നു ഇത്. എന്നാല്‍ മെയ് മുതല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടായി. 2011ല്‍ ജപ്പാനിലുണ്ടായ സൂനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും കൃത്യമായ പ്രവചനങ്ങള്‍ നടത്തിയതാണ് റിയോ തത്സുകി ശ്രദ്ധേയയാക്കിയത്. 'ദ് ഫ്യൂച്ചര്‍ ഐ സോ' എന്ന കൃതി ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനമായി കണക്കാക്കപ്പെട്ടു.
15 സ്വപ്നങ്ങളില്‍ 13 എണ്ണവും യാഥാര്‍ഥ്യമായപ്പോള്‍ ആ പ്രവചനങ്ങള്‍ക്കു കൂടുതല്‍ വിശ്വാസ്യത ലഭിച്ചു. കോവിഡ്-19 വന്നപ്പോഴും 2020 ല്‍ എത്തുന്ന ഒരു അജ്ഞാത വൈറസ് എന്ന പ്രവചനമാണിതെന്ന് വാദമുണ്ടായി. എന്നാല്‍ തത്സുകിയുടെ, പ്രവചനങ്ങളില്‍ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാന്‍ അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്