ബെര്‍ലിന്‍: യൂറോപ്പിലെ നിര്‍ണായക മേഖലയായ ബാള്‍ട്ടിക് കടലിനു മുകളിലൂടെ പറന്‌ന റഷ്യന്‍ നിരീക്ഷണ വിമാനം. റഷ്യന്‍ നിര്‍മിത ഐഎല്‍20 നിരീക്ഷണവിമാനമാണ് ചിത്രങ്ങള്‍ പകര്‍ത്താനും മറ്റ് നിരീക്ഷങ്ങള്‍ക്കുമായി ബാള്‍ട്ടിക് കടലിന് മുകളിലൂടെ പറന്നത്. ഇതോടെ ജര്‍മ്മനിയും സ്വീഡനും അവരുടെ വ്യോമസേനാ യുദ്ധവിമാനങ്ങള്‍ മേഖലയില്‍ വിന്യസിച്ചു.
രാജ്യാന്തര അതിര്‍ത്തിയിലാണ് രണ്ട് സ്വീഡിഷ് ഗ്രിപെന്‍ ജെറ്റുകളും രണ്ട് ജര്‍മ്മന്‍ യൂറോഫൈറ്റര്‍ ജെറ്റുകളും വിന്യസിച്ചിരിക്കുന്നത്. നാറ്റോയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അവരുടെ വ്യോമാതിര്‍ത്തിയിലും പരിസരത്തും റഷ്യന്‍ സൈനിക, നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നേക്കുമെന്ന ഭീതിയില്‍ കഴിയവെയാണ് നിരീക്ഷണ വിമാനത്തെ ബാള്‍ട്ടിക് കടലിന് മുകളില്‍ കണ്ടെത്തിയത്. ഇതോടെ മേഖലയില്‍ അതീവ ജാഗ്രത പാലിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച, മൂന്ന് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ അനുമതിയില്ലാതെ എസ്റ്റോണിയയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
