ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് പുതുതായി എണ്ണ വാങ്ങുന്നതിന് കരാറുകളില്‍ ഏര്‍പ്പെടാതെ ഇന്ത്യന്‍ കമ്പനികള്‍. റഷ്യയിലെ രണ്ട് വമ്പന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസ് കര്‍ശന ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു നിലപാട് കൈക്കൊണ്ടത്.
കഴിഞ്ഞയാഴ്ചയാണ് റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലുക്ഓയിലിനും റോസ്‌നെഫ്റ്റിനും നേര്‍ക്ക് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ വിതരണമാര്‍ഗങ്ങളുടെയും പണമിടപാടുകളുടെയും കാര്യത്തില്‍ പുനര്‍ വിചിന്തനത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യന്‍ റിഫൈനറികള്‍.
മാത്രമല്ല റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുമ്പോഴുള്ള പണമിടപാടുകളെ കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകളെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തിലെ അനിശ്ചിതത്വം, ചില എണ്ണ ശുദ്ധീകരണശാലകളെ 'സ്‌പോട്ട് ബയിങ്ങി'ലേക്ക് (നേരത്തെ നിശ്ചയിച്ചുറപ്പിക്കാതെ പെട്ടെന്ന് നടത്തുന്ന വാങ്ങല്‍) തള്ളിവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണയ്ക്കുവേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുതിയ ടെണ്ടര്‍ പുറത്തിറക്കിയിട്ടുണ്ടെന്നും സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണക്കമ്പനിയായ റിലയന്‍സ് സ്‌പോട്ട് ബയിങ്ങിലേക്ക് കടന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
