മോസ്കോ: കാർ ബോംബ് സ്ഫോടനത്തില്‍ റഷ്യന്‍ സൈനിക ജനറല്‍ കൊല്ലപ്പെട്ടു. ലെഫ്. ജനറൽ ഫാനിൽ സർവറോവാണ് കൊല്ലപ്പെട്ടത്.
റഷ്യൻ ആർമി ഓപ്പറേഷൻ ട്രെയിനിങ് ഡയറക്ടറേറ്റിൻ്റെ തലവനായിരുന്നു ലെഫ്റ്റനൻ്റ് ജനറൽ ഫാനിൽ സർവാറോവ്. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചതായി ഷ്യയുടെ അന്വേഷണ സമിതിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്നിൽ യുക്രെയ്ൻ ആണോ എന്നതും അന്വേഷണപരിധിയിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടത്തുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ടത് കുറ്റകൃത്യം യുക്രെയ്ൻ ആസൂത്രണം ചെയ്തതാണോ എന്നത് ആണെന്ന് അന്വേഷണ സമിതി വക്താവ് സ്വെറ്റ്‌ലാന പെട്രെങ്കോ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
