മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രതിനിധി സംഘവും തമ്മിലുള്ള ഉക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. ചർച്ചകൾ ഫലപ്രദമായിരുന്നില്ലെന്നും ഒരു തീരുമാനത്തിലും എത്തിയില്ലെന്നും റഷ്യ പറഞ്ഞു,
ഉക്രെയ്ൻ ഭൂമി കൈമാറുന്ന വിഷയത്തിൽ റഷ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ചില യുഎസ് നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് തോന്നിയെങ്കിലും മറ്റുള്ളവ സ്വീകാര്യമല്ലെന്ന് റഷ്യ പറഞ്ഞു.
കൃത്യമായ ധാരണയിലേക്ക് എത്താൻ ഇനിയും ചർച്ച അനിവാര്യമാണെന്ന് റഷ്യ അറിയിച്ചു. സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നെർ എന്നിവരുമായി പുടിൻ നടത്തിയ ചർച്ച അഞ്ച് മണിക്കൂറോളം നീണ്ടു.
അതേ സമയം പുടിൻ - ട്രംപ് കൂടിക്കാഴ്ച ഉടനുണ്ടാകില്ലെന്നും റഷ്യൻ വ്യക്താവ് പറഞ്ഞു. യുഎസ് മുന്നോട്ടുവച്ച സമാധാന കരാറിന് നേരത്തേ തന്നെ അത്ര സ്വീകാര്യത പുടിൻ നൽകിയിരുന്നില്ല.
റഷ്യ ആവശ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്ൻ സൈന്യത്തെ പിൻവലിക്കണമെന്ന് പുടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, കെർസൺ, സപോരിഷിയ തുടങ്ങിയ പ്രദേശങ്ങളുടെ മോചനത്തിനുള്ള ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.
അത്തരമൊരു പിൻവലിക്കൽ നടത്തിയാൽ മാത്രമേ സമാധാന കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്നും പുടിൻ പറഞ്ഞിരുന്നു. അല്ലാത്തപക്ഷം, സൈനിക മാർഗങ്ങളിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
