ദുബായ്: അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ എസ്.യു 57 ന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏത് ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ. യുദ്ധ വിമാനത്തിന്റെ സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും പൂര്‍ണ്ണമായും സ്വീകാര്യമാണെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയായ റോസ്റ്റെക്കിന്റെ (Rostec) സിഇഒ സെര്‍ജി ചെമെസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് എയര്‍ ഷോ 2025 ന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് നിര്‍ണായക പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
