വ്യാപകമായ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ഉക്രെയ്‌നിലെ എട്ട് മേഖലകളിലെ വൈദ്യുതി നിലയങ്ങൾ തകരുകയും വൈദ്യുതി വിതരണം താറുമാറാവുകയും ചെയ്തു. 650-ലധികം ഡ്രോണുകളും 50-ലധികം മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ രാജ്യത്തെ ഊർജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് കനത്ത ആക്രമണം നടത്തിയത്. കൈവ്, ചെർനിഹിവ്, എൽവിവ്, ഒഡെസ, സപോറിജിയ, ഡ്‌നിപ്രോപെട്രോവ്സ്ക്, മൈക്കോളൈവ്, ഖാർകിവ് എന്നീ മേഖലകളിലെ വൈദ്യുതി ഉത്പാദന, വിതരണ കേന്ദ്രങ്ങൾക്കാണ് ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്.
ആക്രമണത്തെ തുടർന്ന് ആറ് മേഖലകളിൽ അടിയന്തരമായി വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഇത് ഇരുട്ടിലാക്കി. യുക്രെയ്‌ൻ ഊർജ സംവിധാനത്തിന് ഈ ആക്രമണം കനത്ത തിരിച്ചടിയായതായി ദേശീയ ഊർജ ഓപ്പറേറ്ററായ ഉക്രനെർഗോ അറിയിച്ചു.
ഏറ്റവും ഗുരുതരമായ ആഘാതം രാജ്യത്തെ ആണവനിലയങ്ങൾക്കാണ് നേരിട്ടത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി, പ്രധാന ആണവനിലയങ്ങളെല്ലാം അവയുടെ ഉത്പാദനശേഷി കുറയ്ക്കാൻ നിർബന്ധിതരായി. റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയത്തിന് വൈദ്യുതി എത്തിക്കുന്ന പ്രധാന ലൈനുകളിലൊന്ന് തകർന്നു. പ്രവർത്തനരഹിതമായി കിടക്കുന്ന റിയാക്ടറുകൾക്കും ഇന്ധനക്കൂമ്പാരങ്ങൾക്കും തണുപ്പിക്കാൻ ബാഹ്യ വൈദ്യുതി ആവശ്യമായതിനാൽ ഈ കേടുപാടുകൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്.
വൈദ്യുതി നിലയങ്ങൾ കൂടാതെ, കൈവ് മേഖലയിലെ ഫാസ്റ്റിവ് റെയിൽവേ സ്റ്റേഷനും സമീപത്തെ ഡിപ്പോയ്ക്കും ആക്രമണത്തിൽ നാശനഷ്ടമുണ്ടായി. കൂടാതെ, വിവിധ മേഖലകളിലെ ഭക്ഷ്യ സംഭരണശാലകളും സാധാരണ വീടുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. റഷ്യയുടെ ആക്രമണത്തിൽ കുറഞ്ഞത് എട്ട് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉക്രെയ്ൻ-അമേരിക്കൻ ഉദ്യോഗസ്ഥർ സമാധാന ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ വൻ ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
