മോസ്‌കോ: യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ക്കെതിരെ റഷ്യയുടെ വന്‍ തിരിച്ചടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള പ്രവേശന നിരോധന പട്ടിക പുതുക്കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉക്രെയ്‌നില്‍ ആക്രമണം തുടരുന്ന റഷ്യയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയത്.
റഷ്യയില്‍ വിലക്കുള്ള യൂറോപ്യന്‍ സ്ഥാപനങ്ങള്‍, ഇയു അംഗരാജ്യങ്ങള്‍, ബ്രസ്സല്‍സിന്റെ റഷ്യന്‍ വിരുദ്ധ നയം പിന്തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പട്ടികയാണ് റഷ്യ പുതുക്കി ഇറക്കിയിരിക്കുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെയും മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളിലെയും പൗരന്മാര്‍ പ്രവേശന നിരോധന പട്ടികയില്‍ ഉള്‍പ്പെടും.
റഷ്യയില്‍ നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ നല്‍കാവുന്ന പരമാവധി വില ബാരലിനു 47.6 ഡോളറാക്കി കുറച്ചാണ് യൂറോപ്യന്‍ യൂണിയന്‍ നീക്കം ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
