മോസ്‌കോ: റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിനെ (ആര്‍എസ്എഫ്) 'അഭികാമ്യമല്ലാത്ത' സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വിലക്കേര്‍പ്പെടുത്തി റഷ്യ. 2015 ല്‍ പാസാക്കിയ ഒരു വിവാദ നിയമപ്രകാരമാണ് വിലക്ക്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ സംഘടനകളെ ഈ നിയമമനുസരിച്ച് റഷ്യയ്ക്ക് നിരോധിക്കാന്‍ കഴിയും.
'അഭികാമ്യമല്ലാത്തത്' എന്ന് മുദ്രകുത്തപ്പെടുന്നതോടെ ഗ്രൂപ്പിലെ ജീവനക്കാര്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വന്നേക്കാം. 2022 ല്‍ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിനുശേഷം, സൈന്യത്തെ വിമര്‍ശിക്കുന്നത് ഫലപ്രദമായി നിരോധിക്കുന്ന വ്യാപകമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ റഷ്യ ഏര്‍പ്പെടുത്തിയിരുന്നു. ദശാബ്ദക്കാലമായി സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരെ നടപ്പാക്കുന്ന നിയന്ത്രണം റഷ്യ വര്‍ദ്ധിപ്പിച്ചു.
ഫ്രാന്‍സ് ആസ്ഥാനമായുള്ള ആര്‍എസ്എഫ്, അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ പതിവായി അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്ന പത്രപ്രവര്‍ത്തകരെ സഹായിക്കുകയും ചെയ്യുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ 'അഭികാമ്യമല്ലാത്ത' സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഗ്രീന്‍പീസ്, യേല്‍ യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെ 250 ഓളം സംഘടനകളുണ്ട്.
ഹംഗേറിയന്‍ വംശജനായ കോടീശ്വരന്‍ ജോര്‍ജ്ജ് സോറോസ്, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ രാഷ്ട്രീയ എതിരാളിയായ റഷ്യന്‍ വ്യവസായി മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കി എന്നിവരുള്‍പ്പെടെ റഷ്യന്‍ അധികാരികളാല്‍ വളരെക്കാലമായി അധിക്ഷേപിക്കപ്പെട്ട ആളുകളുടെ നിയന്ത്രണത്തിലുള്ള ഗ്രൂപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്