ഖമേനിയുടെ മരണ വാർത്ത വായിക്കുന്നതിനിടെ  പൊട്ടിക്കരഞ്ഞ് അവതാരകർ

FEBRUARY 28, 2026, 10:35 PM

ടെഹ്‌റാൻ: ഇറാനെ നയിച്ച പരമാധികാരി ആയത്തൊള്ള അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് വാർത്ത വായിക്കുന്നതിനിടെ  പൊട്ടിക്കരഞ്ഞ് അവതാരകർ  ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ വാർത്താ അവതാരകർ.

"ഇറാൻ്റെ വിപ്ലവ നായകൻ രക്തസാക്ഷിയായിരിക്കുന്നു" എന്ന് പ്രഖ്യാപിച്ച പ്രസ് ടിവി (Press TV) അവതാരകർ വികാരാധീനരായി. മറ്റൊരു അവതാരകൻ രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയാണ്: "ചരിത്രത്തിൽ മറ്റൊരു അമേരിക്കൻ പ്രസിഡന്റും നൽകാത്ത അത്ര വലിയ വില ഇതിന് ട്രംപ് നൽകേണ്ടി വരും! പ്രതികാരം വരുന്നുണ്ട്!" എന്നായിരുന്നു.

ഖമേനിയുടെ വധത്തിന് പകരം വീട്ടാൻ ഇറാന്റെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സൈനിക നീക്കം ഏതു നിമിഷവും ആരംഭിക്കുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് (IRGC) ടെലിഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനെയും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടായിരിക്കും ഈ ആക്രമണം. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

vachakam
vachakam
vachakam

1989-ൽ റൂഹൊള്ള ഖൊമേനിക്ക് ശേഷം അധികാരമേറ്റ അലി ഖമേനിയുടെ അധ്യായം അവസാനിക്കുമ്പോൾ, ഇറാന്റെ ഭാവി ആരുടെ കൈകളിലാണെന്ന ചോദ്യം ഉയരുന്നു. യുദ്ധസാഹചര്യത്തിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുക എന്നത് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. അധികാരം മതപുരോഹിതന്മാരുടെ കൈകളിൽ തുടരുമോ അതോ കരുത്തരായ റെവല്യൂഷണറി ഗാർഡ്‌സ് ഭരണം പിടിച്ചെടുക്കുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്ന പ്രധാന വിഷയം.

Iran public state broadcaster Pree TV anchor breaks down announcing the demise of Irans top leader Khamenei by US - Israel strikes. pic.twitter.com/j5RXeiU5Ye

— Iran Observer (@24_70xu) March 1, 2026

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam