റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, അമേരിക്കയുടെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്ക്കോഫുമായി വ്യാഴാഴ്ച കൂടിക്കാഴ്ചയ്ക്കായി കാണുമെന്ന് ക്രെംലിൻ സ്ഥിരീകരിച്ചു. ഈ കൂടിക്കാഴ്ച, വിറ്റ്കോഫ് ഒരു ദിവസം മുമ്പ് ഡാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ, പുടിന്റെ സാമ്പത്തിക ദൂതനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
“നാളെ പ്രസിഡന്റിന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ച ഉൾപ്പെടുത്തിയിട്ടുണ്ട്” എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
വിറ്റ്കോഫ് മുൻപ് അറിയിച്ചതനുസരിച്ച്, ഡാവോസിൽ നിന്ന് നേരെ മോസ്കോയിലേക്ക് അദ്ദേഹം വ്യാഴാഴ്ച രാത്രി ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്നറിനൊപ്പം യാത്ര തിരിക്കും. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്താൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വിറ്റ്കോഫ്നെയും കുഷ്നറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പുറപ്പെടും. മോസ്കോയിലേക്ക് അർധരാത്രിയോടെ എത്തും. തുടർന്ന് യുഎഇയിലേക്കും പോകും എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഈ കൂടിക്കാഴ്ച ക്രെംലിൻ തന്നെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് അധികാരമേറ്റ് കഴിഞ്ഞ വർഷം മുതൽ വിറ്റ്കോഫ് നടത്തുന്ന ഏഴാമത്തെ റഷ്യ സന്ദർശനമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
