മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ റഷ്യന്‍ സൈനികരുടെ മുന്നേറ്റത്തെ പ്രശംസിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയുടെ ശത്രു എല്ലാ മേഖലകളിലും പിന്‍വാങ്ങുന്നതിനാല്‍ തങ്ങളുടെ സൈനികര്‍ മുന്നേറുകയാണെന്ന് പുടിന്റെ പ്രതികരണം. മോസ്‌കോയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് പുടിന്‍ സൈനിക മുന്നേറ്റത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
'ഈ വര്‍ഷാവസാനത്തോടെ നമ്മള്‍ പുതിയ വിജയങ്ങള്‍ നേടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു', എന്ന് പുടിന്‍ വ്യക്തമാക്കി. സമാധാന ഉടമ്പടിയ്ക്ക് ഉക്രെയ്‌ന്റെ ഭാഗത്തുനിന്ന് സഹകരണം ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും ചര്‍ച്ചകള്‍ തുടരാന്‍ ചില സൂചനകള്‍ ഉണ്ടായിരുന്നുവെന്നും പുടിന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
