പ്രിൻസ് ഹാരി, 18 മാസത്തിന് ശേഷം ചാൾസ് മൂന്നാമൻ രാജാവുമായി ലണ്ടനിൽ വീണ്ടും കണ്ടുമുട്ടിയതായി റിപ്പോർട്ട്. ഹാരി, ബുധനാഴ്ച ക്ലാരൻസ് ഹൗസിൽ രാജാവിനൊപ്പം സ്വകാര്യമായ ഒരു ടീ മീറ്റിംഗിൽ പങ്കെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
40 കാരനായ ഹാരി സെപ്റ്റംബർ 8-ന് ബ്രിട്ടനിലേക്ക് തിരികെ വന്നത് സ്വകാര്യ ദൗത്യങ്ങൾക്കും സേവന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകാനായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. തന്റെ അമ്മൂമ്മയായ രാജ്ഞി എലിസബത്ത് രണ്ടാമന്റെ ചരമ വാർഷിക ദിനത്തിൽ (മൂന്ന് വർഷം) വിംഡ്സറിൽ അവരുടെ കല്ലറയിൽ അദ്ദേഹം പൂക്കൾ അർപ്പിക്കുകയും ചെയ്തു.
2020-ൽ ഹാരി ഭാര്യ മേഘൻ മാർക്കിലിനൊപ്പം രാജകുടുംബത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടെ അദ്ദേഹവും കുടുംബവും തമ്മിലുള്ള ബന്ധം വർഷങ്ങളോളം മുറിഞ്ഞു പോയ നിലയിലായിരുന്നു.
എന്നാൽ “എന്റെ കുടുംബവുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നു. ഇനി വൈരം തുടരാൻ അർത്ഥമില്ല” എന്ന് ഹാരി BBC-യോട് പ്രതികരിച്ചിരുന്നു. ഇതോടെ ഹാരിയും രാജാവും തമ്മിൽ ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ സൂചന നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
