വെറും നാല് മിനിറ്റ്! കളവ് പോയത് നെപ്പോളിയന്റെ ഒന്‍പത് രത്‌നങ്ങള്‍ 

OCTOBER 19, 2025, 7:25 PM

പാരിസ്: ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന നെപ്പോളിയന്റെ 9 രത്‌നങ്ങള്‍ കളവുപോയി. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടേതും പത്‌നിയുടേതും ഉള്‍പ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്‌നങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 9.30 നാണ് രത്‌നാഭരണങ്ങള്‍ കളവുപോയത്. 

ലോകത്തെ ഏറ്റവും തിരക്കേറിയ മ്യൂസിയത്തില്‍ കളവ് നടന്നത് വെറും 4 മിനിറ്റിനുള്ളിലായിരുന്നു. യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിര്‍ത്തിയിട്ട് അതിലൂടെയാണ് മോഷ്ടാക്കള്‍ ബാല്‍ക്കണിയിലേക്ക് കടന്നത്. അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ബാല്‍ക്കണിയിലെ ജനാല തകര്‍ത്ത് അപ്പോളോ ഗാലറിയിലേക്ക് നേരിട്ട് പ്രവേശിച്ച മോഷ്ടാക്കള്‍ ചില്ലുകൂടുകള്‍ തകര്‍ത്ത് 9 രത്‌നങ്ങള്‍ കവരുകയായിരുന്നു. മ്യൂസിയത്തിന് പുറത്തെത്തി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

മോഷ്ടാക്കളുടെ കയ്യില്‍നിന്നു വീണുപോയ ഒരു രത്‌നാഭരണം മ്യൂസിയത്തിനു പുറത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. സംഘത്തില്‍ 4 പേരുണ്ടായിരുന്നെന്നും മ്യൂസിയത്തില്‍ കടന്ന 2 പേര്‍ തൊഴിലാളികളുടെ വേഷത്തിലായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 പേര്‍ സ്‌കൂട്ടറില്‍ താഴെ കാത്തുനിന്നു. അപ്പോളോ ഗാലറിയില്‍ 23 രത്‌നാഭരണങ്ങളാണ് പ്രദര്‍ശനത്തിന് ഉള്ളത്. മോഷണത്തിന് പിന്നാലെ മ്യൂസിയം അടച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam