കാബൂള്‍: തിങ്കളാഴ്ച പുലര്‍ച്ചെ വടക്കന്‍ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയില്‍ ഭൂചലനം. 20 പേര്‍ മരിച്ചു. 320 പേര്‍ക്ക് പരിക്കേറ്റു. ഖുലും നഗരത്തിന് പടിഞ്ഞാറ് തെക്ക് പടിഞ്ഞാറായി 22 കി.മീ. മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം അര്‍ധരാത്രി 12.59ന് ആണ് ഭൂചലനം ഉണ്ടായതെന്ന് താലിബാന്റെ പൊതുജനാരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമന്‍ അറിയിച്ചു.
ബല്‍ഖ്,സമന്‍ഗന്‍ പ്രവിശ്യകളെയും ഭൂചലനം ബാധിച്ചിട്ടുണ്ട്. ബല്‍ഖ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ മോസ്‌ക് ഇരിക്കുന്ന മേഖലയിലും നാശനഷ്ടങ്ങളുണ്ടായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണിത്. ഇവിടുന്നുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാബൂളിലും മറ്റു ചില പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കാബൂളിനെയും മസാറെ ഷരീഫിനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലേക്ക് പാറകള്‍ ഇടിഞ്ഞുവീണ് തടസം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം നീക്കി. ഇവിടെ കുടുങ്ങിക്കിടന്നവരെയും പരുക്കേറ്റവരെയും സുരക്ഷിതസ്ഥാനത്തേക്കും ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലയില്‍ ഓഗസ്റ്റ് 31 ന് ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഉണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 4000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് താലിബാന്‍ പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
