വാർസോ: പോളിഷ്, നാറ്റോ സേനകൾ റഷ്യൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തി. പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ഡ്രോണുകൾ വെടിവച്ചിട്ടത്. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ഡ്രോണുകൾ പോളണ്ടിലേക്ക് പ്രവേശിച്ചിരുന്നു. പോളിഷ് വ്യോമാതിർത്തി ലംഘിച്ചപ്പോഴാണ് ഡ്രോണുകൾ വെടിവച്ചിട്ടത്.
ഡ്രോൺ പോലുള്ള വസ്തുക്കൾ നിരവധി തവണ പോളിഷ് വ്യോമാതിർത്തി കടന്നിട്ടുണ്ടെന്ന് സൈനിക മേധാവി പറഞ്ഞു. ഇത് തങ്ങളുടെ പൗരന്മാർക്ക് ഭീഷണിയാണെന്ന് പോളണ്ടും വ്യക്തമാക്കി.
ഓപ്പറേഷണല്‍ കമാന്‍ഡറുടെ നിര്‍ദേശ പ്രകാരം വെടിവെച്ചിട്ട ഡ്രോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സൈന്യവും അറിയിച്ചു. പോളിഷ് വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ നടപടിക്കതെിരെ ഓപ്പറേഷന്‍ ഉണ്ടാകുമെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും പറഞ്ഞു.
സൈനിക നടപടികള്‍ കാരണം പോളണ്ടിലെ വാര്‍സോയിലെ ചോപിന്‍ വിമാനത്താവളമടക്കം അടച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'യുക്രെയ്‌നിനെ ഉന്നംവെച്ച് ഇന്ന് റഷ്യന്‍ ഫെഡറേഷന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ പോളണ്ടുമായുള്ള വ്യോമാതിര്‍ത്തി നിരന്തരം ലംഘിക്കപ്പെട്ടു പോളണ്ടിന്റെയും നാറ്റോയുടെയും സൈനിക വിമാനങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്,' ഓപ്പറേഷണല്‍ കമാന്‍ഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
