മാലി: മാലിദ്വീപ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. വെലേന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മറ്റ് ഉന്നത മന്ത്രിമാരും ചേര്‍ന്ന് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. മുയിസു അധികാരത്തിലേറിയ ശേഷം വഷളായ ഉഭയകക്ഷി ബന്ധം ഏറെ മെച്ചപ്പെട്ടെന്ന സൂചന നല്‍കുന്നതാണ് സന്ദര്‍ശനം.
മാലിദ്വീപിന് ഇന്ത്യ 565 മില്യണ്‍ ഡോളര്‍ (4850 കോടി രൂപ) വായ്പ നല്‍കുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മോദി പ്രഖ്യാപിച്ചു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ എല്ലായ്‌പ്പോഴും മാലിദ്വീപിനെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി മോദി യോഗത്തില്‍ പറഞ്ഞു.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സഹകരണവും കണക്റ്റിവിറ്റിയും എങ്ങനെ മെച്ചപ്പെടുത്താമെന്നും താനും പ്രധാനമന്ത്രി മോദിയും ചര്‍ച്ച ചെയ്തതായി മുയിസു പറഞ്ഞു. മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്ക്ക് 72 വാഹനങ്ങള്‍ നല്‍കിയതിന് പ്രസിഡന്റ് മുയിസു ഇന്ത്യയോട് നന്ദി അറിയിച്ചു.
'ആരോഗ്യ മേഖലയില്‍ മാലദ്വീപിന്റെ പ്രധാന പങ്കാളിയെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്കിന് ഞാന്‍ നന്ദി പറയുന്നു.' മുയിസു പറഞ്ഞു. മാലദ്വീപ് ടൂറിസത്തിന്റെ പ്രധാന ഉറവിട വിപണിയായി ഇന്ത്യ തുടരുകയാണെന്നും മുയിസു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
