മാഡ്രിഡ്: ചിത്ര പ്രദര്‍ശനത്തിനായി സ്പെയിനിലേയ്ക്ക് കൊണ്ടുപോയ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ 6.15 കോടിയുടെ ചിത്രം കാണാതായി. 600,000 യൂറോ (6.15 കോടി രൂപ) വിലമതിക്കുന്ന, ക്യാന്‍വാസില്‍ എണ്ണച്ചായത്തില്‍ വരച്ച 'സ്റ്റില്‍ ലൈഫ് വിത്ത് ഗിറ്റാര്‍' എന്ന ചിത്രമാണ് നഷ്ടപ്പെട്ടത്.
സംഭവത്തെക്കുറിച്ച് സ്പാനിഷ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
പിക്കാസോ ചിത്രങ്ങളുടെ മൂല്യം വളരെ വലുതായതിനാല്‍ സൃഷ്ടികള്‍ മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത് പതിവായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചിത്രം കാണാതായിരിക്കുന്നത്. മാഡ്രിഡില്‍ നിന്ന് തെക്കന്‍ നഗരമായ ഗ്രനാഡയിലേക്ക് പ്രദര്‍ശനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് ചിത്രം അപ്രത്യക്ഷമായത്.
കാജഗ്രനാഡ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു പ്രദര്‍ശനത്തില്‍ വെക്കാനിരുന്നതായിരുന്നു ചിത്രമെന്ന് പ്രാദേശിക പത്രമായ 'ഐഡിയല്‍' റിപ്പോര്‍ട്ട് ചെയ്തു. പ്രദര്‍ശനത്തിലെ എല്ലാ സൃഷ്ടികളും സ്വകാര്യ ശേഖരങ്ങളില്‍ നിന്നുള്ളതാണെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്