ദുബൈ: ജയ്പൂരിൽ നിന്ന് ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകള്‍ വൈകിയ ശേഷം റദ്ദാക്കിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനമാണ് 14 മണിക്കൂര്‍ വൈകിയ ശേഷം റദ്ദാക്കിയത്.
രാവിലെ 9.30ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിന്‍റെ എസ്.ജി-57 വിമാനം ആണ് 14 മണിക്കൂർ വൈകിയ ശേഷം വൈകുന്നേരത്തോടെ റദ്ദാഖ്യാതി. ഓപ്പറേഷണൽ കാരണങ്ങളാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് എയർലൈൻ അറിയിച്ചത്.
എന്നാൽ രാവിലെ മുതൽ ടെർമിനലിൽ കാത്തിരുന്ന യാത്രക്കാർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഭക്ഷണത്തിനോ താമസത്തിനോ യാതൊരു സൗകര്യവും ഒരുക്കിയില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. ടെർമിനൽ ഒന്നിൽ വെച്ച് നിരവധി യാത്രക്കാർ എയർലൈൻ ജീവനക്കാരെ തടയുകയും താമസ, ഭക്ഷണ സൗകര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തുവെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ലെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്