ബീജിങ്: ചൈനയുടെ അതീവ രഹസ്യവും നിഗൂഢവുമായ പരിപാലിക്കുന്ന സൈനിക കേന്ദ്രം സന്ദര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തലവനായ സര്‍ദാരി, ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന(AVIC)യില്‍ ഞായറാഴ്ചയാണ് സന്ദര്‍ശനം നടത്തിയത്.
എവിഐസി സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് ആസിഫ് അലി സര്‍ദാരി. 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് സര്‍ദാരി ചൈനയില്‍ എത്തിയത്. സമുച്ചയം ചുറ്റിനടന്നു കണ്ട പാക്ക് പ്രസിഡന്റിനോട് ചൈനീസ് അധികൃതര്‍ അവിടത്തെ ഏറ്റവും നൂതനമായ ആയുധങ്ങള്‍, യുദ്ധ വിമാനങ്ങള്‍, അത്യാധുനിക സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് വിവരിച്ചെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പ്രഥമ വനിത അസീഫ ഭൂട്ടോ സര്‍ദാരി എന്നിവരും ആസിഫ് അലി സര്‍ദാരിക്കൊപ്പം ഉണ്ടായിരുന്നു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുടെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ആസിഫ് അലി സര്‍ദാരിയും ചൈന സന്ദര്‍ശിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സമയത്ത് പാക്കിസ്ഥാന്‍ ഉപയോഗിച്ച 81 ശതമാനം യുദ്ധോപകരണങ്ങളും ചൈന നല്‍കിയതാണെന്ന് സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്