ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാൻ ഖാന്റെ ജയിൽ മോചനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായം തേടി മക്കളായ സുലൈമാൻ ഖാനും ഖാസിം ഖാനും.
പാകിസ്താനിലെ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച ഇരുവരും ജയിലില്‍ കഴിയുന്ന തങ്ങളുടെ പിതാവിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ട്രംപ് ആണെന്ന് പറഞ്ഞു.
ലണ്ടനിൽ അമ്മയോടൊപ്പം താമസിക്കുന്ന സുലൈമാനും ഖാസിമും മെയ് മുതൽ തങ്ങളുടെ പിതാവ് ഇമ്രാൻ ഖാനെ കുറിച്ച് പരസ്യ പ്രസ്താവനകൾ നടത്തിവരികയാണ്.
ബ്രിട്ടീഷ് പത്രപ്രവർത്തകനായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിൽ, പിതാവിനെ കാണാൻ പാകിസ്ഥാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് സുലൈമാനും ഖാസിമും പറഞ്ഞു. എന്നാൽ അവിടെ എത്തിയാൽ അറസ്റ്റ് ഭീഷണി ഉണ്ടെന്നും ഇരുവരും കൂട്ടിച്ചേർത്തു.
'ട്രംപിന് ഞങ്ങളുടെ പിതാവ് ഇമ്രാന്‍ ഖാനുമായി വളരെ നല്ല ബന്ധമുണ്ടെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും ഞങ്ങള്‍ക്കറിയാം. ഇരുവരും അധികാരത്തിലിരുന്നപ്പോള്‍, അവര്‍ക്കിടയില്‍ മികച്ച ബന്ധം നിലനിന്നിരുന്നു. അവര്‍ക്ക് പരസ്പരം ബഹുമാനമുണ്ടായിരുന്നു. ഞങ്ങളുടെ പിതാവിനെ മോചിപ്പിക്കുന്നതിനായി ഒരു പ്രസ്താവന നടത്താനോ അല്ലെങ്കില്‍ പാകിസ്താനിലെ ഭരണകൂടവുമായി ഏതെങ്കിലും വിധത്തില്‍ സംസാരിക്കാനോ ട്രംപിന് കഴിഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും.' കാസിം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
