ഇസ്‌ലാമാബാദ് ∙ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ മാതൃകയിൽ മിസൈലുകൾക്കും റോക്കറ്റുകൾക്കുമായുള്ള പ്രത്യേക വിഭാഗം രൂപികരിക്കാൻ പാക്കിസ്ഥാൻ. മിസൈൽ ആക്രമണ ശേഷി കൂട്ടാനായി പുതിയ സൈനിക വിഭാഗം രൂപീകരിക്കാനാണ് നീക്കം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ മിസൈലുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം തകർത്തത് തിരിച്ചടി ആയിരുന്നു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് ആർമി റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ഇസ്‌ലാമാബാദിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരായ പീഡനം പാക്കിസ്ഥാൻ വർധിപ്പിച്ചതായി അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇന്ത്യയെ ലക്ഷ്യം വച്ചാണ് പാക്കിസ്ഥാന്റെ നീക്കമെന്നാണ് രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ഹൈക്കമ്മിഷനിലേക്കും ഇന്ത്യൻ നയതന്ത്രജ്ഞരുടെ വസതികളിലേക്കും പത്ര വിതരണം പൂർണമായും നിർത്തിവച്ചായിരുന്നു പ്രതികാരം. ഇതിനിടെ ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ നയതന്ത്രജ്ഞർക്കുള്ള പത്ര വിതരണം ഇന്ത്യയും നിർത്തിവച്ചു.
ഇന്ത്യൻ നയതന്ത്ര വസതികളിലും ഓഫിസുകളിലും പാക്ക് ഉദ്യോഗസ്ഥർ അനധികൃതമായി കടന്നുകയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെ വ്യക്തമായ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ മേൽ പാക്കിസ്ഥാൻ അധികാരികൾ ആക്രമണാത്മക നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്