മസ്കറ്റ്: ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിൽ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്. അൽ ബർഖാ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരാർ ഒപ്പുവെച്ചതിന് സാക്ഷ്യം വഹിച്ചു.
ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വർധിപ്പിക്കുകയാണ് സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ പ്രധാന ലക്ഷ്യം.
ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതം ലളിതമാക്കുന്നതിനൊപ്പം, ഊർജം, സാങ്കേതികവിദ്യ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ സഹകരണത്തിനുള്ള പുതിയ വഴികൾ തുറക്കുന്നതാണ് കരാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
