ടെഹ്‌റാൻ: ഇറാനിൽ പൊതുസ്ഥലത്ത് ഹിജാബ് ധരിക്കണമെന്ന നിയമം നിർത്തലാക്കിയെന്നും നിർത്തലാക്കുന്നുവെന്നുമുള്ള സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ ഔദ്യോഗികമല്ലെന്ന് വിശദീകരണം. ഇറാനിൽ സ്ത്രീകൾക്കായുള്ള നിർബന്ധിത ഹിജാബ് നിയമം നിർത്തലാക്കി, ഹിജാബ് നിയമം ഇനി നടപ്പാക്കാൻ അധികാരമില്ല എ്‌നാണ് ഒക്ടോബർ 9ന് വെയ്‌ബോയിൽ ചൈനീസ് ഭാഷയിൽ എഴുതിയ അടിക്കുറിപ്പോടെയുള്ള പോസ്റ്റ് പുറത്തുവന്നത്.
ഇത് സംബന്ധിച്ച് ഒരു വീഡിയോയും പുറത്തു വന്നിരുന്നു. ഹിജാബ് ധരിച്ചതും ധരിക്കാത്തതുമായ സ്ത്രീകളുടെ ദൃശ്യങ്ങൾ കാണിക്കുന്ന വിഡിയോയിൽ ഒരു സ്ത്രീ തന്റെ ശിരോവസ്ത്രം മാറ്റി മാൻഡാരിൻ ഭാഷയിൽ സംസാരിക്കുന്നു. ഇറാനിയൻ സ്ത്രീകൾ ഹിജാബ് അഴിച്ച് പരസ്യമായി മുഖം കാണിക്കുന്നതും വിഡിയോയിലുണ്ട്.
എന്നാൽ ഇറാനിയൻ സർക്കാർ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിലുള്ളത് തെറ്റായ അവകാശവാദമാണ് ഇറാനിയൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ സ്ത്രീകൾ രാജ്യത്തെ ഹിജാബ് നിയമത്തിനെതിരെ പോരാടുന്നുണ്ടെങ്കിലും, സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന നിയമം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാനിലെ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ ബഹാർ ഘണ്ഡേഹാരി രംഗത്തുവന്നു. ഇറാനിയൻ പീനൽ കോഡ് ഇപ്പോഴും ഹിജാബ് ധരിക്കണമെന്ന് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിർബന്ധിത ഹിജാബ് നിയമപരമായി നിർത്തലാക്കപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ നിയമമായി തുടരുന്നു. നിയമം നടപ്പാക്കുന്നതിന്റെ രീതി മാത്രമാണ് മാറിയിരിക്കുന്നത്. ഇറാനിലെ നഗരത്തെയും പ്രവിശ്യയെയും ആശ്രയിച്ച് അത് വ്യത്യാസപ്പെടുമെന്നും അദ്ദേഹം വാർത്താ ഏജൻസികളോട് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
