നെയ്‌റോബി: കെനിയയിലെ മുന്‍ പ്രധാനമന്ത്രി റയ്ല അമോലോ ഒഡിങ്കയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ജന്മനാട്. സംസ്‌കാരം ഞായറാഴ്ച ജന്മനാടായ ബോണ്ടോയില്‍ നടക്കും.
ഒകുംബ എന്ന പരമ്പരാഗത ആചാരപ്രകാരം പനയോലയുള്‍പ്പെടെ ഇലച്ചാര്‍ത്തുകള്‍ കയ്യില്‍പിടിച്ചും വാഹനങ്ങളുടെ വശങ്ങളില്‍വച്ചും ജനം വീഥികളില്‍ വിലാപയാത്രകള്‍ നടത്തുകയാണ്. 'ബാബ' എന്നാണ് അവര്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിക്കുന്നത്. ഒഡിങ്കയുടെ മൃതദേഹം നാളെ പടിഞ്ഞാറന്‍ കെനിയയില്‍ വിക്ടോറിയ തടാകതീരത്തുള്ള കിസുമു നഗരത്തിലെത്തിക്കും.
മരിച്ചാല്‍ 72 മണിക്കൂറിനകം സംസ്‌കാരം നടത്തണമെന്ന് വില്‍പത്രത്തിലുള്ളത് മാനിച്ചാണിത്. നേതാക്കള്‍ മരിച്ചാല്‍ ആഴ്ചകള്‍ക്ക്‌ശേഷം സംസ്‌കാരം നടത്തുന്ന പതിവാണ് കെനിയക്കാര്‍ ഒഡിങ്കയ്ക്കായി മാറ്റിയെഴുതുന്നത്. ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് (ഒഡിഎം) പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ഒഡിങ്ക, ലുവോ ഗോത്ര വിഭാഗക്കാരനാണ്.
ബോണ്ടോയില്‍ കാങ്കോ കാ ജറമോഗിയിലെ കുടുംബക്കല്ലറയില്‍, ജനപ്രിയ നേതാവും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിരുന്ന പിതാവ് ജറമോഗിയുടെയും മകന്‍ ഫിഡലിന്റെയും വകുടീരങ്ങള്‍ക്കരികെയാകും ഒഡിങ്കയുടെയും അന്ത്യവിശ്രമം.
കെനിയയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രസിഡന്റ് വില്യം റുട്ടോ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ കൂത്താട്ടുകുളത്ത് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം ബുധനാഴ്ച അന്തരിച്ച ഒഡിങ്ക(80)യുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്