ഹൈപ്പർസോണിക് ആയുധ പരീക്ഷണം നടത്തി ഉത്തരകൊറിയ. പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണങ്ങൾ സ്വയം നിരീക്ഷിച്ചുവെന്നാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉൻ തിങ്കളാഴ്ച അറിയിച്ചത്.
അതേസമയം രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ സമ്മേളനത്തിന് മുന്നോടിയായി ഉത്തരകൊറിയ വീണ്ടും തങ്ങളുടെ ആയുധ ശേഷി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ്. അയൽരാജ്യങ്ങൾ പല ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ കണ്ടെത്തിയതായി അറിയിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഉത്തരകൊറിയ ഈ വിവരം പുറത്തുവിട്ടത്. ദക്ഷിണ കൊറിയയും മറ്റു രാജ്യങ്ങളും ഇത് പ്രകോപനപരമായ നടപടി ആണെന്ന് ആരോപിച്ചു.
എന്നാൽ ഈ മിസൈൽ പരീക്ഷണങ്ങൾ നടന്നത് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലി ജേ മ്യുങ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകുന്നതിന് വെറും മണിക്കൂറുകൾ മുൻപാണ് എന്നതാണ് ശ്രദ്ധേയം.
ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) ഞായറാഴ്ച നടന്ന പരീക്ഷണം ഹൈപ്പർസോണിക് ആയുധ സംവിധാനവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കി.
ഈ പരീക്ഷണത്തിന്റെ ലക്ഷ്യങ്ങൾ ഇവയാണ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
